Friday, 28 December 2018

പൂവിടരും താളം


പല്ലവി:

പൂവിടരും താളം
മനസിന്ടെ പൂംചിറകുണരും താളം
പുലരിവരും തുടിതാളം
ജീവസ്പന്ദനമുണരും താളം
ഏതാണേതെന്നറിയാതെ ഓർമ്മകൾ ചിതറും  ദ്രുതതാളം (ഏതാ ...)
                                                                            (പൂവിടാരും.....)
....... ......... .......

അനുപല്ലവി :

പാ നീ  സാ നി രി നിനി
നി രി രി നി
ഹരശങ്കര  ശിവശങ്കര
ദുരിതം കള  ശിവനേ
ഹരിദാസ്യമോഡനിശം മമ
വളരാൻ വഴി തരണേ

താരാട്ടിൻ  പല്ലവികൾ
ആത്മാവിൻ ശീലുകളായ് (2 )
സുഖകരമായൊരു സ്പർശനമായ്
തൂവൽ തഴുകുമൊരാർദ്രതയായ്
തുയിലുണരുന്നൊരു തുടിതാളം
സാന്ദ്വനമാമൊരു മൃദുതാളം  
                                                      (പൂവിടാരും.........)
ചരണം:

കൈയിലോരോർമ്മപ്പൂ
കൈയിലോരോമനപ്പൂ   (2 )
ഇഴപിരിയും പാൽക്കനവുകളിൽ
അമ്മനടത്തും നേർവഴിയിൽ
പിച്ചനടത്തൂ പൊന്നുണ്ണീ
നന്മയിലേക്കിനിയൊരുചുവട് .....
                                               (പൂവിടാരും.....)